Ultimate magazine theme for WordPress.

വൻ തോതിൽ മതപരിവർത്തനം നടത്തുന്നു: അസംബ്ലീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് കോൺഫറൻസ് പോലീസ് തടഞ്ഞു

ലഖ്നൗ: നോർത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് പതിനഞ്ചാമത് കോൺഫറൻസ് പോലീസ് തടഞ്ഞു. ലഖ്നൗ പട്ടണത്തിന് പുറത്ത് ചിന്നഹട്ടിൽ സ്ഥിതി ചെയ്യുന്ന നവീന്താ ഡയോസിഷൻ പാസ്റ്ററൽ സെൻ്ററിൽ ഡിസംബർ 6 മുതർ 8 വരെ നടക്കുന്ന കോൺഫറൻസ് ഉദ്ഘാടനം ചെയ്യുവാനിരിക്കുമ്പോഴായിരുന്ന സംഭവം.ഡിസ്ടിക്റ്റ് സുപ്രണ്ട് റവ.ഷാജി വർഗ്ഗീസിനെ പോലീസ് ചോദ്യംചെയ്തു വരികയാണ്. വൻ തോതിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് സർക്കാരിൻ്റെ ഉന്നതതലത്തിൽ സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് വിവിധ സ്റ്റേഷനുകളിലെ അധികാരികളടക്കംപോലീസ് സന്നാഹം എത്തി ക്യാമ്പ് സെൻ്റർ വളഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവിധ കളളക്കേസുകളിൽ കുടുക്കി പതിനാലോളം അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റർമാർ ഇപ്പോൾ ജയിലിൽ ആണ്. കോൺഫറൻസ് നടത്തിപ്പ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പ്രാർത്ഥിക്കുക. ഇപ്പോൾ ലഭ്യമായ സൂചനയുടെ അടിസ്ഥാനത്തിൽ പരിസര പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.