“അമൂല്യം ജീവിതം – അരുത് ലഹരി” പുസ്തകം പ്രകാശനം ചെയ്തു
കൊച്ചി : കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച ‘അമൂല്യം ജീവിതം – അരുത് ലഹരി’ എന്ന ഗ്രന്ഥം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി മദ്യ വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തിയഡോഷ്യസിനു നൽകി പ്രകാശനം ചെയ്തു. പാലാരിവട്ടം പിസി യിൽ നടന്ന ചടങ്ങിൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ്, ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, റവ ഡോ. പോൾ മൂഞ്ഞേലി, ഫാ.ജേക്കബ് മാവുങ്കൽ, ഫാ ജോൺ അരീക്കൽ, റവ. ഡോ. ജോളി പുത്തൻപുര, ജെസി ജെയിംസ് , ഫാ.ടോണി കോഴിമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.