മേയറുടെ ഉപദേശകനായി മലയാളി വൈദികൻ
ലണ്ടൻ :ലണ്ടൻ ബറാ ഓഫ് ലാമ്പത്തിൻ്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട പോളിൻ ജോർജിൻ്റെ ആത്മീയ – അജപാലക ഉപദേശകനായി മലയാളിയായ ഫാദർ റോയ് ജോസഫ് മുത്തുമാക്കൽ MST നിയമിതനായി. ഇക്കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ ഇലക്ഷനിൽ, പോളിൻ ജോർജ്, ഹേൺ ഹിൽ വാർഡിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മെയ് 25 ന് നടന്ന മേയറുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ ഫാദർ റോയ് പ്രത്യേക ക്ഷണിതാവായിരുന്നു ചടങ്ങുകൾക്കിടെ മേയർ തൻ്റെ ചാപ്ലിനെ സദസ്സിന് പരിചയപ്പെടുത്തുകയും തുടർന്ന് ഫാദർ റോയ് പ്രാർത്ഥനാശുശ്രൂഷ നടത്തുകയും ചെയ്തു.