Ultimate magazine theme for WordPress.

പാസ്റ്റർ റോയി പി ജോർജ് സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡണ്ട്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ സംസ്ഥാന പ്രസിഡൻറ് ആയി പാസ്റ്റർ റോയി പി ജോർജ് നിയമിതനായി.

ജൂൺ 2 ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ റെജിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് പുതിയ വൈ പി ഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ദൈവസഭയുടെ കൗൺസിൽ മെമ്പറും, മലപ്പുറം സെന്റർ ശുശ്രൂഷകനും, കൊന്നപ്പാറ പ്രാദേശിക സഭാ ശുശ്രൂഷകനുമായി പ്രവർത്തിക്കുന്നു.വൈ പി ഇ പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ മാത്യു ബേബി ലിറ്ററേച്ചർ ഡയറക്ടർ ആയി നിയമിതനായ ഒഴിവിലേക്കാണ് പാസ്റ്റർ റോയി പി ജോർജ് നിയമിതനായത്.

ഭാര്യ :നിസ്സി റോയ്.
മക്കൾ :ആരോൺ,ബാരോൺ,കെയ്റോൺ.

Sharjah city AG

Comments are closed.