കാഠ്‌മണ്ഡു : നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും പ്രളയവും. ദുരന്തത്തിൽ 112 പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച്‌ച മുതൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
രാജ്യത്ത് കനത്ത നാശനഷ്ടമാണ് മഴ ഉണ്ടായതെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് അറിയിച്ചു. ശനിയാഴ്‌ച 24 മണിക്കൂറിനിടെ 323 മില്ലിമീറ്റർ മഴയാണ് നേപ്പാളിൽ പെയ്തത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്‌മണ്ഡുവിൻ്റെ സമീപ പ്രദേശത്താണ് ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായത്. നേപ്പാൾ സൈന്യവും സായുധ പോലീസ് സേനകളുടെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Comments are closed.