കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് സെൻട്രൽ വെസ്റ്റ് റീജിയന്റെ യുവജന സംഘടനയായ വൈ.പി.ഇ യുടെ നേതൃത്വത്തിൽ “ZAMAR” എന്ന പേരിൽ ക്രൈസ്തവ ഗാനസന്ധ്യ നടക്കും. ഓഗസ്റ്റ് 15-ന് വൈകുന്നേരം 5 മുതൽ കല്യാൺ ഈസ്റ്റിലെ കാർപെ ഹാളിലാണ് ഗാനസന്ധ്യ.
നിരവധി യുവ ഗായകരും, കലാകാരന്മാരും ഗാനസന്ധ്യയിൽ അണിനിരക്കും. പാസ്റ്റർ ജോൺ ജോർജ് ദൈവവചനശുശ്രൂഷ നിർവ്വഹിക്കും.
മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വൈ.പി.ഇ സെക്രട്ടറി സ്റ്റാൻലി സാമുവേൽ, ജോയിന്റ് സെക്രട്ടറി ശ്രുതി മോഹൻരാജ്, ട്രഷറർ ഷെറിൻ ബെന്നി എന്നിവർ നേതൃത്വം നൽകും.

Comments are closed.