ശ്രീനഗർ : ജമ്മു കശ്‌മീരിലെ കഠ്‌വ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു.
ശനിയാഴ്‌ച വൈകിട്ടായിരുന്നു ഭീകരരുമായുള്ള ഏറ്റുമുട്ടൽ. ഇതിനിടെയാണ് ജമ്മു കശ്‌മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. പൊലീസ് സേനയിലെ ഒരു അസിസ്‌റ്റൻ്റ് സബ് ഇൻസ്പെക്ടർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേനകൾ സംയുക്‌തമായി തിരച്ചിൽ ആരംഭിച്ചു.

Comments are closed.