ഫ്ലോറിഡ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. പ്രയർ ലൈനിൽ ലേക്ക് ലോങ് എബനേസർ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും.
സമയവും പ്ലാറ്റ്ഫോമും
പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഓഗസ്റ്റ് 20 ന് വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകീട്ട് 9 മുതൽ 10 വരെ നടക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യു അറിയിച്ചു.
സൂം (Zoom) പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പ്രാർത്ഥന യോഗത്തിൽ 4052 094 084 എന്ന ഐഡി നമ്പറിൽ ‘IPC’ എന്ന പാസ്വേഡ് ഉപയോഗിച്ച് പ്രവേശിക്കാം.

Comments are closed.