വലക്കാവ്: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ തൃശൂർ ഈസ്റ്റ് സെൻ്റർ സണ്ടേസ്‌കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക സമ്മേളനം വലക്കാവ് ഐ.പി.സി. ഫിലദെൽഫിയ സഭയിൽ വെച്ച് ആഗസ്റ്റ് പന്ത്രണ്ടിന് രാവിലെ ഒൻപത് മുതൽ അഞ്ചുവരെ നടത്തപ്പെടും. ഐ.പി.സി. തൃശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ: മാത്യു തോമസ് സമർപ്പണ ശിശ്രൂഷ നിർവഹിക്കും. ഐ.പി.സി. സണ്ടേസ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് ഡയറക്ടർ ഡോ: സാജൻ. സി. ജേക്കബ്ബും, ഐ. സി. പി എഫ്.നോർത്ത് കേരള റീജിയണൽ സെക്രട്ടറി ഇവാ. സുനിൽകുമാറും ക്ലാസ്സുകൾ നയിക്കും. സുപ്രണ്ട് ബ്രദർ. സി. എം. ജോയി, സെക്രട്ടറി ബ്രദർ. ജയിംസ് പോൾ, ട്രഷറർ. ബ്രദർ. സിബിൻ കുര്യൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

Comments are closed.