ന്യൂഡൽഹി : ഹിമാചൽ പ്രദേശിലെ ചംബ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നവദമ്പതികൾ മരണപ്പെട്ടു. ചംബയിലെ മെഹ്ല ഗ്രാമപഞ്ചായത്തിലെ ചഡി ഗ്രാമത്തിലെ സുതാഹ എന്ന സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ 3 മുതൽ 4 മണിക്ക് ഇടയിൽ ശക്തമായ മഴ മൂലമുണ്ടായ പാറയിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഈ അപകടത്തിന് കാരണം.
ബൈബിൾ പരിഭാഷാ ശുശ്രൂഷയിൽ സമർപ്പിതരായി പ്രവർത്തിക്കുന്ന ഈ കുടുംബം അടുത്തിടെ ചംബയാലി ഭാഷയിലെ ഓൾഡ് ടെസ്റ്റമെന്റ് പരിഭാഷ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പല്ലു എന്ന യുവതി മാതാപിതാക്കളുടെ വീട്ടിൽ അഞ്ചു ദിവസങ്ങൾക്കുമുമ്പാണ് എത്തിയതെന്നാണ് വിവരം. തന്റെ ഭാര്യയെ തിരികെ കൊണ്ടുപോകാനായി ഭർത്താവ് സനി കഴിഞ്ഞ ദിവസം മാത്രമാണ് അവിടെ എത്തിയത്. എന്നാൽ അതികഠിനമായ മഴയെ തുടർന്ന് പൊട്ടി വീണ പാറയും വെള്ളപ്പൊക്കവും അവരുടെ വീട് തകർക്കുകയും ഇരുവരും ഉറക്കത്തിൽ തന്നെ മരണപ്പെടുകയുമായിരുന്നു.

Comments are closed.