Ultimate magazine theme for WordPress.

ഐ.പി.സി മിഡ് വെസ്റ്റ് റീജിയൺ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ

 

 

ടെക്സസ് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയണിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ നാല് മുതൽ ആറ് വരെ സാൻ അന്റോണിയോ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ നാല് വെള്ളിയാഴ്ച വൈകിട്ട് പാസ്റ്റർ ഷിബു തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റെനി ചെറിയാൻ, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ സംസാരിക്കും.

സെപ്റ്റംബർ അഞ്ചിന് താലന്ത് പരിശോധനയും വിവിധ യോഗങ്ങളും നടക്കും. ആറിന് രാവിലെ നടക്കുന്ന സംയുക്ത ആരാധനയോടും വിശുദ്ധ കർത്തൃമേശയോടും കൂടി മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി

Sharjah city AG

Comments are closed.