Official Website

ഹരിയാനയിലെ ഖനന മേഖലയില്‍ മണ്ണിടിച്ചില്‍: 20ഓളം പേരെ കാണാതായി

0 399

ഛണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഖനന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20ഓളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. മണ്ണിടിച്ചിലെ തുടര്‍ന്ന് ഖനനത്തിന് ഉപയോഗിക്കുന്ന നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലാണ്. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായവും ഉറപ്പാക്കാന്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വീറ്റ് ചെയ്തു.തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം വിണ്ടുകീറിയതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിമന്ത്രി ജെ.പി. ദലാല്‍ രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തി. പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നീക്കിയതിന് ശേഷം ദാദം ഖനന മേഖലയിലും ഖനക് പഹാരിയിലും ഖനന പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് ഹരിത കോടതി ഏര്‍പ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്ചയാണ് പിന്‍വലിച്ചത്. വെള്ളിയാഴ്ച മാത്രമാണ് ഖനനം പുനരാരംഭിച്ചത്.

Comments
Loading...
%d bloggers like this: