Ultimate magazine theme for WordPress.

തടവുകാർക്ക് കുടുംബത്തോടൊപ്പം ജയിലിൽ സമയം ചെലവഴിക്കാൻ പദ്ധതിയുമായി കുവൈറ്റ്

കുവൈറ്റ് : കുവൈറ്റിലെ സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിൻ്റെ അസിസ്‌റ്റൻ്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഒബൈദാണ് ‘ഫാമിലി ഹൗസ്’ എന്ന പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞത്.

സെൻട്രൽ ജയിൽ വളപ്പിനുള്ളിൽ തന്നെ പ്രത്യേക സ്‌ഥലത്താവും ഫാമിലി ഹൗസ് നടപ്പക്കുക. നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്സ്, ബിൽഡിംഗ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. ശിക്ഷിക്കപ്പെട്ട് ദീർഘകാലം തടവിൽ കഴിയുന്നവർക്ക് കുടുംബാംഗങ്ങൾക്ക് ഒപ്പം ഒത്ത് ചേരാൻ സമയം അനുവദിക്കുന്നതാണ് പദ്ധതി. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളും, ചട്ടങ്ങളും പാലിച്ച് എത്രയും വേഗം അവ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.