Ultimate magazine theme for WordPress.

*ലോകമെമ്പാടും ക്രൈസ്തവ പീഡനം വർദ്ധിക്കുന്നതായി മുന്നറിയിപ്പുമായി സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’*

യുകെ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും വേട്ടയാടലുകളും കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ക്രൈസ്തവ പീഡന വിരുദ്ധ നിരീക്ഷണ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ മുന്നറിയിപ്പ് നൽകുന്നു.

സംഘടന പുറത്തുവിട്ട 2026-ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ് പ്രകാരം പല രാജ്യങ്ങളിലും ക്രൈസ്തവർ നേരിടുന്നത് കടുത്ത അതിക്രമങ്ങളാണെന്ന് ഐ.സി.സി പ്രസിഡന്റ് ഷോൺ റൈറ്റ് ചൂണ്ടിക്കാട്ടി.

“ഓരോ കണക്കുകൾക്ക് പിന്നിലും ക്രിസ്തുവിനോടുള്ള വിശ്വാസത്തെപ്രതി കടുത്ത പീഡനങ്ങൾ സഹിക്കുന്ന യഥാർത്ഥ മനുഷ്യരുണ്ട് – ഭർത്താക്കന്മാരും ഭാര്യമാരും പാസ്റ്റർമാരും കുട്ടികളും അവിടെയുണ്ട്,” അദ്ദേഹം പറഞ്ഞു. “ഈ ഇൻഡക്സ് വെറുമൊരു റിപ്പോർട്ട് മാത്രമല്ല. സുരക്ഷിതത്വത്തേക്കാൾ യേശുവിനെ തിരഞ്ഞെടുത്ത്, വിശ്വാസത്തിന് വേണ്ടി ദുരിതമനുഭവിക്കുന്ന സഹോദരീസഹോദരന്മാർക്കായി നിലകൊള്ളാൻ ആഗോള സഭയ്ക്കുള്ള ആഹ്വാനമാണിത്.”

Sharjah city AG

Comments are closed.