ഉക്രെയ്ൻ : ഉക്രെയ്നിലും റഷ്യയിലും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുകയാണെന്ന് വ്യക്തമാക്കിയ ലിയോ മാർപ്പാപ്പ, ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധവും അതിക്രമങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.
“കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ ഇരകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന ദാരുണമായ സംഭവങ്ങളാണ് ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ബഹുമാനിക്കപ്പെടുമെന്നും ഇരുവശത്തുനിന്നും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്നും ഞാൻ വീണ്ടും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു,” ഞായറാഴ്ചയിലെ ആഞ്ചലസ് പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളോട് സംസാരിക്കവെ മാർപ്പാപ്പ പറഞ്ഞു.

Comments are closed.