ഫിലിപ്പീൻസ് : പശ്ചിമേഷ്യയിൽ ഇറാനെതിരായ ഇസ്രായേൽ-യുഎസ് സൈനിക നീക്കങ്ങളെത്തുടർന്ന് രാജ്യം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ ഇന്ധന ലഭ്യത കുറയുന്നതും വിതരണ ശൃംഖല തടസ്സപ്പെടുന്നതും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്റ് നിർദ്ദേശം നൽകിയത്.
പശ്ചിമേഷ്യയിലെ സംഘർഷം ആഭ്യന്തര ഇന്ധന വിതരണത്തെയും ഊർജ്ജ മേഖലയുടെ സ്ഥിരതയെയും സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. ഇത് ഫിലിപ്പീൻസിനെപ്പോലെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ ആസന്നമായ അപകടം മുന്നിൽക്കണ്ടാണ് മുൻകരുതൽ എന്ന നിലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Comments are closed.