Ultimate magazine theme for WordPress.

*കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് തീപിടിച്ചു, പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നു*

 

 

 

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് മുകളിൽ ഡ്രോൺ പതിച്ചതിനെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായി. എന്നാൽ സംഭവത്തിൽ ആളപായമില്ലെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി ഡ്രോണുകളെ തങ്ങൾ പ്രതിരോധിക്കുന്നുണ്ടെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കുവൈറ്റ് സൈനിക മേധാവി വ്യക്തമാക്കി.

കുവൈറ്റിന് പുറമെ ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈനിൽ ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് ഒരു കമ്പനിയിൽ തീപിടിത്തമുണ്ടായതായും സൗദി അറേബ്യ കിഴക്കൻ മേഖലയിൽ ഏഴ് ഡ്രോണുകളെ വെടിവെച്ചിട്ടതായും അറിയിച്ചു. ഇറാനിൽ നിന്നുള്ള 7 ബാലിസ്റ്റിക് മിസൈലുകളെയും 16 ഡ്രോണുകളെയും പ്രതിരോധിച്ചതായി യു.എ.ഇയും വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.

Sharjah city AG

Comments are closed.