Ultimate magazine theme for WordPress.

*80 വർഷത്തിന് ശേഷം ചരിത്രം മാറുന്നു; ആധുനിക ബൈബിളിൽ കൈവെച്ച് കാന്റർബറി ആർച്ച് ബിഷപ്പ് സത്യപ്രതിജ്ഞ ചെയ്തു*

 

 

യുകെ : കാന്റർബറിയിലെ 106-ാമത് ആർച്ച് ബിഷപ്പായി മോസ്റ്റ് റവറന്റ് സാറാ മുള്ളാലി ബുധനാഴ്ച ചുമതലയേറ്റു . ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും ആഗോള ആംഗ്ലിക്കൻ കമ്യൂണിയന്റെയും തലപ്പത്തേക്ക് എത്തുന്ന അവരുടെ സ്ഥാനാരോഹണ ചടങ്ങിൽ 1945-ന് ശേഷം ആദ്യമായി ഒരു ആധുനിക ബൈബിൾ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചു എന്നതാണ് പ്രത്യേകത. ‘സെന്റ് ജോൺസ് ബൈബിൾ ഹെറിറ്റേജ് എഡിഷൻ’ ആണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ 60 വർഷത്തോളമായി തുടർന്നുപോന്ന പാരമ്പര്യത്തിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്. ആറാമത്തെ നൂറ്റാണ്ടിലെ ‘അഗസ്റ്റിൻ ഗോസ്പൽസ്’ ഉപയോഗിച്ചാണ് മുൻഗാമികളെല്ലാം സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ആദ്യത്തെ കാന്റർബറി ആർച്ച് ബിഷപ്പായ സെന്റ് അഗസ്റ്റിന്റെ തിരുശേഷിപ്പായിട്ടാണ് ഈ പുരാതന സുവിശേഷ ഗ്രന്ഥത്തെ വിശ്വാസികൾ കരുതുന്നത്. എന്നാൽ ഈ പുരാതന ഗ്രന്ഥം നിലവിൽ അതീവ ദുർബലമായ അവസ്ഥയിലായതിനാലാണ് പുതിയ ബൈബിൾ ഉപയോഗിക്കാൻ തീരുമാനിച്ചത്.

കേംബ്രിഡ്ജിലെ കോർപ്പസ് ക്രിസ്റ്റി കോളേജിലാണ് അഗസ്റ്റിൻ ഗോസ്പൽസ് സൂക്ഷിച്ചിരിക്കുന്നത്. അതിന്റെ പഴക്കവും സുരക്ഷയും കണക്കിലെടുത്ത് അത് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാറാ മുള്ളാലിയുടെ സ്ഥാനാരോഹണത്തോടെ കാന്റർബറിയിലെ സഭാ ഭരണത്തിൽ പുതിയൊരു യുഗത്തിന് തുടക്കമാവുകയാണ്.

Sharjah city AG

Comments are closed.