ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ വാർഷിക പരീക്ഷ

0 80

കുമ്പനാട് : ഐപിസി സൺ‌ഡേസ്കൂൾസ് അസോസിയേഷൻ കേരളസ്റ്റേറ്റ് വാർഷിക പരീക്ഷ നവംബർ 27 ന് നടക്കും. നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ്സ്‌ വരെ 111 സെന്ററുകളിൽനിന്നായി 28000 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതാതു സഭകളിലെ സൺ‌ഡേ സ്കൂളുകളിൽ സെന്ററുകളിൽ നിന്ന് നിയോഗിക്കുന്ന സൂപ്പർവൈസർമ്മാരുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷ നടക്കുന്നത്. ഓരോ മേഖലകളിലും ഉൾപ്പെടുന്ന സെന്ററുകളിലെ പ്രാദേശിക സൺ‌ഡേ സ്കൂളുകളിലേക്കുള്ള ചോദ്യപേപ്പർ പാക്കറ്റുകൾ മേഖലകളിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചിട്ടുള്ള പ്രകാരം കൊടുത്തയച്ചും, കൊറിയർ മുഖേനയും സ്റ്റേറ്റ് ഓഫീസിൽ നിന്നും അയച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.