Ultimate magazine theme for WordPress.

ബാങ്കിങ് മേഖലയിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് ക്രൈസ്തവ സന്യാസം സ്വീകരിച്ചു

ആലപ്പുഴ : കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചത്. വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മകളാണ് സിസ്റ്റർ എലിസബത്ത് . കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ചിരുന്നെങ്കിലും ഏതാണ്ട് ഏഴ് വർഷം മുമ്പാണ് വീട്ടുകാരുമായി അക്കാര്യം പങ്കുവെച്ചത്.എഞ്ചിനീയറിംഗ് ബിരുദവും ബാങ്ക് ജോലിയും എലിസബത്ത് കരസ്ഥമാക്കിയിരുന്നു. തന്നെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെ, ജോലിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും ഉപേക്ഷിക്കാൻ എലിസബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എസ്.ബി.ഐയിൽ ജോലി ലഭിച്ചയുടൻ മാതാപിതാക്കൾ വിവാഹാലോചനകൾ ആരംഭിച്ചു. ആ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം കൂടുതൽ വ്യക്തമാകാൻ എലിസബത്ത് പ്രാർത്ഥിച്ചൊരുങ്ങിയത്. മാതാപിതാക്കൾക്ക് ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീട് മകളെക്കുറിച്ചുള്ള ദൈവഹിതം അവർ മനസിലാക്കി.

Leave A Reply

Your email address will not be published.