ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ

0 132

ഒറ്റശേഖരമംഗലം: ഐപിസി ഒറ്റശേഖരമംഗലം ഏരിയ 10-ാമത് വാർഷിക കൺവൻഷൻ ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ ഡോ. പി.എസ് പ്രിൻസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, ബി. മോനച്ചൻ കായംകുളം, തോമസ് ജോർജ് പത്തനാപുരം, അജി ആൻറണി, റിജു ആർ. വി. എന്നിവർ പ്രസംഗിക്കും.
ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശനി രാവിലെ 10 മണി മുതൽ മാസ യോഗവും ശനി ഉച്ചയ്ക്ക് 2 മുതൽ പി വൈപിഎ സൺഡേസ്കൂൾ സംയുക്ത വാർഷികവും ഞായർ രാവിലെ 8.30 മുതൽ സംയുക്ത സഭ യോഗവും നടക്കും.

Leave A Reply

Your email address will not be published.