ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റിന് പുതിയ നേതൃത്വം
കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്‍റായി പാസ്റ്റര്‍ പി.എ. കുര്യനും സെക്രട്ടറിയായി പാസ്റ്റര്‍ ഫിന്നി പാറയിലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 14 ന് കൊല്‍ക്കത്തയില്‍ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ജനറല്‍ ബോഡിയില്‍ പാസ്റ്റര്‍ പി.എ. കുര്യന്‍ (പ്രസിഡന്‍റ്), പാസ്റ്റര്‍ പ്രദീപ് കുമാര്‍ വി.കെ. (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ഫിന്നി പാറയില്‍ (സെക്രട്ടറി), പാസ്റ്റര്‍ ഷിജു മാത്യു (ജോ. സെക്രട്ടറി) ബ്രദര്‍ പി.സി. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗ സ്റ്റേറ്റ് കൗണ്‍സിലിനെ തിരഞ്ഞെടുത്തു.