Official Website

ഐ.പി.സി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ നവം. 19 ഇന്ന് മുതൽ

0 538

മെൽബൺ: ഐ.പി.സി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ ഇന്ന് നവംബർ 19 മുതൽ 21 വരെ (വെള്ളി, ശനി, ഞായർ) ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. വെളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് (സിഡ്നി – മെൽബൺ സമയം) ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും.

എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 9 (ഇന്ത്യൻ സമയം1.30 pm to 3.30pm) വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. സാബു വർഗീസ് (ഹ്യൂസ്റ്റൺ), ജോ തോമസ്, വർഗീസ് എബ്രാഹാം (പാസ്റ്റർ രാജു മേത്ര) എന്നിവർ മുഖ്യപ്രസംഗകരായിരിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി, ഇവാ. ജോയൽ പടവത്ത്, കൂടാതെ ജോബിൻ ജെയിംസ്, ടോമി ഉണ്ണുണ്ണി (ഐപി സി ഓസ്ട്രേലിയ റീജിയൻ ക്വയർ) എന്നിവർ ഗാനശുശ്രൂഷ നയിക്കും. ഞായറാഴ്ച്ച വൈകീട്ട് 7 മുതൽ 9 വരെ സംയുക്ത സഭായോഗവും നടക്കും.

മിഡ്‌ഡിലെ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ് ഫേസ് ബുക്ക് പേജിലൂടെയും ക്രിസ്ത്യൻലൈവ് യൂട്യൂബ് ചാനെനിലുടെയും തത്സമയം വീക്ഷിക്കാം 

Comments
Loading...
%d bloggers like this: