Ultimate magazine theme for WordPress.

തീവ്ര ന്യൂനമർദം തമിഴ്‌നാട് തീരത്തേക്ക്; കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ മഴ കുറയും. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്നു തമിഴ്നാട്- ആന്ധ്ര തീരത്ത് എത്തുമെന്നാണ് വിലയിരുത്തൽ. അറബിക്കടലിലെ ന്യൂനമർദം നാളെയോടെ ശക്തി പ്രാപിക്കുമെങ്കിലും വടക്കോട്ടു നീങ്ങും. രണ്ടു ന്യൂനമർദങ്ങളും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ല. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.

Leave A Reply

Your email address will not be published.