Official Website

സംസ്ഥാന പി വൈ പി എ താലന്ത് പരിശോധനയിലെ വ്യക്തിഗത ചാമ്പ്യന് പ്ലസ് ടു പരീക്ഷയിൽ 1200 / 1200

സന്തോഷത്തിൽ പങ്ക് ചേർന്ന് സംസ്ഥാന പി വൈ പി എ.

0 958

കൊട്ടാരക്കര : കേരള സ്റ്റേറ്റ് പി വൈ പി എയ്ക്ക് അഭിമാനിക്കാൻ മറ്റൊരു അത്ഭുത വിജയം കൂടി. ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഐപിസി തലച്ചിറ പി വൈ പി എ അംഗം ബ്ലെസ്സൻ ബിജു കരസ്ഥമാക്കിയത് 1200ൽ 1200 മാർക്ക്.

സംസ്ഥാന പി വൈ പി എ താലന്ത് പരിശോധനയിൽ നിലവിലെ വ്യക്തിഗത ചാമ്പ്യൻ നേട്ടം കൈവരിച്ച ബ്ലെസ്സൺ നാടിനും, സഭയ്ക്കും, പ്രസ്ഥാനത്തിനും അഭിമാനമാണ്.

തന്റെ ഭവനത്തിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ എത്തിയപ്പോഴും ‘ആത്മീക കാര്യങ്ങൾ കഴിഞ്ഞേ എനിക്ക് മറ്റേത് കാര്യവും ഉള്ളു’ എന്ന് സാക്ഷ്യം പറയുന്ന ബ്ലെസ്സൻ ആധുനിക പെന്തക്കോസ്തു സമൂഹത്തിനു നൽകുന്ന സന്ദേശം വലുതാണ്.

ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജി. കുഞ്ഞച്ചൻ, പി വൈ പി എ സംസ്ഥാന അധ്യക്ഷൻ സുവി. അജു അലക്സ്‌ എന്നിവർ ചേർന്ന് ആദരവ് കൈമാറി.

ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പറും പി വൈ സി ജനറൽ പ്രസിഡന്റുമായ ബ്രദർ അജി കല്ലുങ്കൽ സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു സംസാരിച്ചു. സൺ‌ഡേ സ്കൂൾ പഠനത്തിൽ താൻ പഠിച്ച മിക്ക ക്‌ളാസുകളിലും സംസ്ഥാന തലത്തിൽ റാങ്ക് ജേതാവായിരുന്നു.

തലച്ചിറ സഭാ ശ്രുശ്രുഷകനായ പാസ്റ്റർ ബ്ലെസ്സൻ ദാനിയേൽ പ്രിയ മകന്റെ മുമ്പോട്ടുള്ള യാത്രയ്ക്ക് ആശംസകൾ അറിയിക്കുകയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

സാമൂഹിക പ്രവർത്തകനും കൊട്ടാരക്കര സെന്റർ ട്രഷററുമായ ബ്രദർ. മാത്യു സാം, ബ്രദർ ഗീവർഗീസ് (ബേർശേബ), കൊട്ടാരക്കര മേഖല പി വൈ പി എ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ, കൊട്ടാരക്കര സെന്റർ പി വൈ പി എ സെക്രട്ടറി ബ്രദർ തോമസ് ജോൺ (കൊച്ചുമോൻ), പുനലൂർ സെന്റർ പി വൈ പി എ പ്രസിഡന്റും പി വൈ പി എ കൗൺസിൽ അംഗവുമായ ബ്രദർ ഷിബിൻ ഗിലെയാദ്, ഐപിസി തലച്ചിറ സീയോൻ സഭാ സെക്രട്ടറി ബ്രദർ ബിനു സംസ്ഥാന പി വൈ പി എ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ബ്രദർ ബ്ലെസ്സൻ മാത്യു, ക്യാമ്പസ് സെക്രട്ടറി ബ്രദർ റിനു പൊന്നച്ചൻ, സെന്റർ പി വൈ പി എ പ്രവർത്തകരായ ബ്രദർ മേബിൻ ഷാജി, ബ്രദർ ജെസ്റ്റിൻ തലച്ചിറ പി വൈ പി എ പ്രവർത്തകരായ സഹോദരന്മാരായ സാജൻ, നിതിൻ, റ്റിജു എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി.

?പി വൈ പി എ
കേരളാ സ്റ്റേറ്റ്

Comments
Loading...
%d bloggers like this: