ലണ്ടൻ : ഇംഗ്ലിഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ശനിയാഴ്‌ച മാത്രം 707 പേരാണ് യുകെയിൽ അനധികൃതമായി എത്തിയതെന്നാണ് ഹോംഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബ്രിട്ടനിൽ ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം അനധികൃത കുടിയേറ്റം ആയിരുന്നു. അനധികൃതമായി യുകെയിൽ എത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് നാടുകടത്താനുള്ള പദ്ധതിയും വൻ വിമർശനങ്ങൾ നേരിട്ടു. 2024 ൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവരുടെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കണക്കാണ് 707 പേർ എന്നത്. ജൂൺ 18 ന് 882 പേരാണ് ഒരു ദിവസം യുകെയിൽ എത്തിയത്.

new castle casino
References:
postheaven.net