Ultimate magazine theme for WordPress.

ഇന്ത്യയില്‍ മതേതരത്വത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

ചെന്നൈ : മതേതരത്വം എന്നത് യൂറോപ്യന്‍ ആശയമാണെന്നും അത് ഇന്ത്യയില്‍ ആവശ്യമില്ലെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം ഉയര്‍ന്നുവന്നതെന്ന് ആര്‍.എന്‍ രവി പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. അത് ഇന്ത്യന്‍ ആശയമല്ല, ഇന്ത്യയില്‍ മതേതരത്വത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന് ആര്‍.എന്‍ രവി കൂട്ടിച്ചേര്‍ത്തു.

Sharjah city AG
Leave A Reply

Your email address will not be published.