ടെൽ അവീവ് : ലബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനൻ ജനതയെ അഭിസംബോധന ചെയ്‌ത് പുറത്തുവന്ന വിഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.
“ലബനനിലെ ജനങ്ങളോട് ഒരു സന്ദേശമുണ്ട്. ഇസ്രയേലിന്റെ യുദ്ധം നിങ്ങൾക്കെതിരെയല്ല. അത് ഹിസ്ബുല്ലയ്‌ക്കെതിരെയാണ്. ഏറെക്കാലമായി നിങ്ങളെയെല്ലാം ഹിസ്ബുല്ല മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. നിങ്ങളുടെ സ്വീകരണമുറികളിൽ റോക്കറ്റുകളും ഗാരേജുകളിൽ മിസൈലുകളും അവർ ഒളിപ്പിക്കുന്നു. ഈ റോക്കറ്റുകളും മിസൈലുകളുകളും ഞങ്ങളുടെ നഗരങ്ങളെയും ഞങ്ങളുടെ ജനതയെയും ലക്ഷ്യമിട്ടാണു വരുന്നത്. ഹിസ്ബുല്ല ആക്രമണങ്ങളിൽനിന്ന് ഇസ്രയേൽ ജനതയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ആയുധമെടുത്തേ മതിയാകൂ. സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ നിർദേശം ഗൗരവമായെടുക്കണം. നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജീവൻ അപകടത്തിലാക്കാൻ ഹിസ്ബുല്ലയെ അനുവദിക്കരുത്. ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായതിനുശേഷം നിങ്ങൾക്കു സ്വന്തം വീടുകളിലേക്കു സുരക്ഷിതമായി തിരിച്ചുവരാം”- നെതന്യാഹു പറഞ്ഞു.
