ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ വർഷം ക്രിസ്ത്യാനികൾക്കെതിരെ 160-ലധികം അക്രമാസക്തമായ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു. എസ്. സി. ഐ. ആർ. എഫ്.) നൽകുന്ന സമീപകാല പഠന റിപ്പോർട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ.
ഇന്ത്യയിലെ ക്രിസ്ത്യാനികൾ അക്രമത്തിൻ്റെയും മതപരമായ വിവേചനത്തിന്റെയും നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന നിലയിൽ യു. എസ്. ഗവൺമെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘനക്കാരുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു. എസ്. സി. ഐ. ആർ. എഫ്. ആവശ്യപ്പെട്ടു. യു. എസ്. സി. ഐ. ആർ. എഫ്. റിപ്പോർട്ടിൽ ലിസ്റ്റുചെയ്തിരിക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളിൽ വ്യക്തികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ, പൊതുപ്രാർഥനനയ്ക്കുള്ള നിയന്ത്രണങ്ങൾ, ചില സംസ്ഥാനങ്ങളിൽ കനത്ത പിഴ മുതൽ മറ്റുള്ളവയിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന ‘നിർബന്ധിത മതപരിവർത്തനത്തിന്റെ തെറ്റായ ആരോപണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
