Ultimate magazine theme for WordPress.

ഗാസ ദുരിതം: വത്തിക്കാനിൽ സിനഡംഗങ്ങള്‍ ധനസമാഹരണം നടത്തി

വത്തിക്കാൻ : വത്തിക്കാനിൽ മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കാനെത്തിയ സിനഡംഗങ്ങള്‍ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനസമാഹരണം നടത്തി. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ വാർഷികദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരം ആചരിക്കപ്പെട്ട ഉപവാസ പ്രാർത്ഥനാദിനത്തോട് അനുബന്ധിച്ചാണ് ധനസമാഹരണം നടത്തിയത്.

ലഭിക്കുന്ന തുക മുഴുവനും ഗാസ ഇടവകവികാരിക്ക് നേരിട്ട് അയച്ചുകൊടുക്കുമെന്നും ദാനധർമ്മമില്ലാതെ പ്രാർത്ഥനയും ഉപവാസവുമില്ലായെന്നും ധനസമാഹരണത്തെ സംബന്ധിച്ച് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.