HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു

0 93

ഇടുക്കി:-HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണo നടന്നു.
HRF ആലപ്പുഴ ജില്ലാ പ്രസിഡന്റും . നാഷണൽ ജനറൽ കൌൺസിൽ അംഗവും മായ ശ്രി റോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
HRF നാക്ഷണൽ
ചെയർമാൻ മുജീബ് അഹമ്മദ് സമ്മേളനം ഉൽഘാടനം ചെയ്‌തു. HRF ദേശീയ ജനറൽ സെക്രട്ടറി ശ്രി പോൾ സുരേന്ദ്രൻ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തന രീതിയെ കുറിച്ചും , വിശദീകരണവും ,ബോധവൽക്കരണവും നടത്തി. ബഹു ബിജു രാമക്കൾമേഡിനെ, സ്റ്റേറ്റ് കമ്മിറ്റി അംഗമായി ഐക്യകണ്ടേന തെരെഞ്ഞെടുത്തു. ഇടുക്കി ജില്ല പ്രസിഡണ്ടായി ടോം തോമസിനേയും, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ
സെക്രട്ടറി- സജിമോൻ എ.സി, ജോയിൻ സെക്രട്ടറി, അലക്സ് കട്ടപ്പന. ട്രഷറർ, രഞ്ജിത്ത് പി ദാസ്.
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ. ശ്രീ. മനോജ് പനക്കലിനേയും തെരെഞ്ഞെടുത്തു. കൂടാതെ ഇടുക്കി മണ്ഡലം സെക്രട്ടറിയായി, തോമസ് ചാക്കോയും ,ഉടുമ്പും ചോല മണ്ഡലം സെക്രട്ടറിയായി ,ബിജു എം.ആറിനേയും
ദേവികുളം മണ്ഡലം സെക്രട്ടറി, ബിജു മാത്യുവിനേയും, തെരെത്തെടുത്തു.
തൊടുപുഴ മണ്ഡലം കമ്മറ്റിരൂപീകരണ ചുമതല കുഞ്ഞുമോനെ യോഗം ചുമതലപ്പെടുത്തി.
കമലമ്മ ഗോപി, (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌, ) എബ്രഹാം ടി.മാത്യു, (സ്റ്റേറ്റ് കമ്മിറ്റി അംഗം)
GP റോയ്, (സ്റ്റേറ്റ് കമ്മിറ്റി അംഗം ) റോസീന റോയ്, ( വനിത ജില്ലാ സെക്രട്ടറി ആലപ്പുഴ & സ്റ്റേറ്റ് കമ്മിറ്റി അംഗം,) നിയുക്ത ജില്ലാ പ്രസിഡന്റ്‌ ടോം തോമസ്, നിയുക്ത സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജു രാമയ്ക്കൽമേട് തുടങ്ങിയവർ ആശംസകൾ പറഞ്ഞു. ദേശീയ ട്രഷറർ ഫിലിപ്പ് ജോൺ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.