Ultimate magazine theme for WordPress.

ഗ്രീസിലെ ട്രെയിന്‍ അപകടം രാജിവെച്ച് ഗതാഗത മന്ത്രി

ഏഥൻസ്: 43 പേരുടെ മരണത്തിനിടയാക്കിയ വടക്കന്‍ ഗ്രീസിലെ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജിവെച്ചു. രാജ്യത്ത് വലിയ അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒ‍ഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രിയുടെ രാജി. അപകടത്തിന് പിന്നാലെ ലാരിസ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ റെയില്‍ അപകടത്തെത്തുടര്‍ന്ന് ഗ്രീക്ക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

അപകടം അപ്രതീക്ഷിതമായിരുന്നുവെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് പറഞ്ഞു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 7.30 ഓടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. 350-ഓളം യാത്രക്കാരുമായി പോയ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. തലസ്ഥാനമായ ഏഥന്‍സില്‍ നിന്ന് വടക്കന്‍ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. തെസ്സലോനിക്കിയില്‍ നിന്ന് ലാരിസയിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് ട്രെയിന്‍. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിലേക്ക് തീ പടര്‍ന്നതാണ് അപകടം തീവ്രമാക്കിയതെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Sharjah city AG
1 Comment
  1. Binance says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Leave A Reply

Your email address will not be published.