തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി പറഞ്ഞു. രാവിലെ 11 മണി മുതൽ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി വയ്ക്കുകയോ, കുട ചൂടുകയോ ചെയ്യണമെന്നും. ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങൾ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
ചൂട് കാറ്റോ, ഉഷ്ണ തരംഗമോ നിലവിൽ പ്രവചിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അംഗം വ്യക്തമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post