ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലം ചെയ്തു
കൊല്ലം: കൊല്ലം രൂപതയുടെ മുൻ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലംചെയ്തു. 97 വയസ്സായിരിന്നു. ഇന്ന് (മാർച്ച് 4) ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം ബെൻസിഗർ ആശുപത്രിയിൽവെച്ചായിരിന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (കെസിബിസി) വൈസ് പ്രസിഡന്റ്, സിബിസിഐ ഹെൽത്ത് കമ്മീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Your point of view caught my eye and was very interesting. Thanks. I have a question for you.