Ultimate magazine theme for WordPress.

വായന തല്പരരായവർക്ക് മറ്റൊരു പുതിയ പുസ്തകം കൂടി… \”വഴികാട്ടി\” പുസ്തക പ്രകാശനം

ഐതിഹ്യങ്ങൾ ഒരിക്കലും ചരിത്രമല്ല അത് വെറും കെട്ട് കഥകളും ഊഹാപകങ്ങളും മാത്രമാണ്. യഥാർത്ഥ ചരിത്രങ്ങൾ അറിയാൻ ശാസ്ത്രീയമായ പഠനവും അന്വേഷണവും അത് നിമിത്തമുള്ള തെളിവുകളുമാണ് ആവശ്യം. രാഷ്ട്രീയം മതം സാംസ്കാരികം സാമൂഹികം ശാസ്ത്രീയം സാമ്പത്തികം എന്നിങ്ങനെ തുടരുന്ന മനുഷ്യനുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ മേഖലയിലും നടന്നിട്ടുള്ള പരിണാമമാണ് ലോകചരിത്രം എന്നത് അത്തരത്തിലുള്ള വിവിധ ചരിത്രങ്ങളെ ക്രോഡീകരിച്ച് അതിൽ നിന്നും ലഭിക്കുന്ന ഊഷ്മളമായ ഗുണപാഠങ്ങളെ വിശുദ്ധ ബൈബിളിലെ മഹത് വചനവുമായി ചേർത്തിണക്കി ഇഹലോകവാസത്തിനും പരലോക ജീവിതത്തിനും ഗുണകരമാകുന്ന ധാർമമികവും ആധ്യാത്മികവുമായ ഉൾ കാഴ്ചക്കും ഉത്തേജനത്തിനുമായിട്ടാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. കലുഷിതവും സങ്കീർണവുമായ വിവിധ പ്രശ്നങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന മനുഷ്യന് ഒരു ലക്ഷ്യവും അതിലേക്കുള്ള പ്രയാണത്തിനുള്ള ശക്തിയും ലഭിക്കുവാൻ, ആരുമില്ലെന്ന് തോന്നുന്ന നേരത്തും ഇനിയൊന്നും ചെയ്യാനില്ലെന്ന് തീരുമാനിക്കുന്ന നിമിഷത്തിലും നാളെയെ കുറിച്ചുള്ള ആകുലതകൾ കൊണ്ട് മനസ്സ് കലങ്ങിമറിയുമ്പോഴും ജീവിതവഴിയിൽ കൈ ചൂണ്ടിയായി വഴിവിളക്കായി വഴികാട്ടിയായി പൂർവികന്മാർ നിറങ്ങൾ ചാർത്തിയ ചരിത്രങ്ങളുടെ വിജ്ഞാനശകലങ്ങളുടെ ഇടനാഴിയിലൂടെ നടത്തുന്ന ചെറിയ ഒരു യാത്രയാണ് ഈ പുസ്തകപാരായണം
സ്നേഹപൂർവ്വം
നിങ്ങളുടെ സഹോദരൻ സജോ തോണിക്കുഴിയിൽ.

Leave A Reply

Your email address will not be published.