Ultimate magazine theme for WordPress.

ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ ഗ്രാഡ്വേവേഷൻ നടന്നു

അടൂർ: ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ (GVFM) ആഭിമുഖ്യത്തിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ആദ്യത്തെ ഗ്രാഡ്വേവേഷൻ നടന്നു.

ഫാക്കൾട്ടി മെമ്പേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചവരായ പാസ്റ്റർ ജോൺസൻ തിരുവല്ല, പാസ്റ്റർ ജെക്കബ് സാമുവൽ, പാസ്റ്റർ ജേക്കബ് കാനംചിറ, പാസ്റ്റർ ജോസഫ് എൻ എം, പാസ്റ്റർ അനിൽ അയ്നിക്കൽ, പാസ്റ്റർ ജെയിൻ തോമസ്, പാസ്റ്റർ പി എസ് ചെറിയാൻ, പാസ്റ്റർ സോളമൻ പൗലോസ്, സിസ്റ്റർ ലക്കി വർഗീസ്, റവ. ബിജു ബെഞ്ചമിന്റെ സഹധർമ്മിണി സിസ്റ്റർ ലിൻസി ബിജു എന്നിവരുടെ മഹനീയ സാന്നിധ്യം പ്രസ്തുത ബിരുദദാന ചടങ്ങിനെ അവിസ്മരണീയമാക്കി മാറ്റി.

രണ്ടായിരത്തിപ്പതിനേഴിൽ റവ. ഡോ. ജോസ് ശാമുവലിന് ദൈവം നൽകിയ ദർശനപ്രകാരം നിത്യതയിൽ പ്രവേശിച്ച റവ. ബിജു ബെഞ്ചമിനുമായി കൂടി ആലോചിച്ച് ആരംഭിച്ച ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ പ്രവർത്തനത്തിന് കോവിഡ് കാലഘട്ടത്തിൽ ആരംഭം കുറിച്ചു.

ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ (GVFM)
ആഭിമുഖ്യത്തിൽ സൂം പ്ലാറ്റഫോമിലൂടെ സൗജന്യ വേദപഠന ക്ലാസും അനുബന്ധ ശുശ്രൂഷകളും ആരംഭിക്കുവാൻ ഇടയായി. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് വ്യത്യസ്ത ഭാഷകളിലായി അധ്യാപനം നടന്നു വരുന്നു. യു കെ, അമേരിക്ക, റഷ്യ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന നൂറ്റിനാൽപതോളം വരുന്ന വേദ വിദ്യാർഥികളിൽ നാല്പത് പേരാണ് കഴിഞ്ഞ ദിവസം B. Th., C. Th. ബിരുദങ്ങൾ കരസ്ഥമാക്കിയത്. അടുത്ത ബാച്ചിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ സൗജന്യമായി പഠിക്കുവാൻ താല്പര്യമുള്ള ലോകത്തെവിടെയുമുള്ള ഏതു പ്രായത്തിലുമുള്ള വ്യക്തികൾക്ക് അവസരമുണ്ട്. അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്നവർ റവ. ഡോ. ജോസ് ശാമുവലുമായി ബന്ധപ്പെടേണ്ട നമ്പർ +91 93505 51132, +91 99994 42047 (വാട്സാപ്പ്)

Leave A Reply

Your email address will not be published.