Ultimate magazine theme for WordPress.

ന്യൂനപക്ഷ സ്കോളർഷിപ് വിധിയിൽ സർക്കാർ തീരുമാനം സ്വാഗതാർഹം: കെ.സി.സി

തിരുവല്ല: ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ അടിസ്‌ഥാനത്തിൽ ഒരു സമുദായത്തിനും നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ കേരള കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു. വിവിധ വിഭാഗങ്ങളിൽ ഉള്ളവരുടെ അവകാശം നഷ്ടപ്പെടാതെ എല്ലാവർക്കും നീതി നടപ്പിലാക്കുവാനുള്ള സർക്കാർ തീരുമാനം മാതൃകാപരം ആണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് നിരവധി നാളുകളായി ഉന്നയിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിന് ഇതോടെ പരിഹാരമായെന്നും ദളിത് ക്രൈസ്തവർക്ക് നഷ്ടമായ ആനുകൂല്യങ്ങൾ നൽകുവാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും എല്ലാ വിഭാഗങ്ങൾക്കും തുല്ല്യ പരിഗണന ഉറപ്പാക്കിക്കൊണ്ടും എന്നാൽ നിലവിൽ ലഭിക്കുന്നവർക്കു നഷ്ടങ്ങൾ ഉണ്ടാകാതെയും മറ്റു ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണവും നടത്തണമെന്നും പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് എന്നിവർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.