ദുബൈ: ഗ്രേഡ് 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക് ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും പ്രവാസികളുടെ മക്കൾക്ക് പത്തു വർഷ ഗോൾഡൻ വിസയുമാണ് നൽകുക. കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.
Related Posts