Official Website

സിഡ്‌നിയിൽ വെള്ളപ്പൊക്കം രൂക്ഷം ; ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കുന്നു

0 287

ഓസ്ട്രേലിയ:ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ തീവ്രമായ ന്യൂനമർദം സിഡ്‌നിയിലും അതിന്റെ ചുറ്റുപാടുകളിലും കിഴക്കൻ തീരപ്രദേശമായ ന്യൂ സൗത്ത് വെയിൽസിൽ മൂന്നാം ദിവസവും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായതോടെ , കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരവ്. ചില റോഡുകൾ ഇതിനകം വെള്ളത്തിനടിയിലും ആയിക്കഴിഞ്ഞിരിക്കുന്നു . പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ പൊതുഗതാഗതം ഉൾപ്പെടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments
Loading...
%d bloggers like this: