Ultimate magazine theme for WordPress.

വീഴ്ചയിൽ നിന്നും വിടുതലിലേയ്ക്ക്- അഡ്വ. സ്മിതയും കുടുംബവും

ചെറിയ പ്രായത്തിലും സ്മിത ചില ദർശനങ്ങൾ കാണുമായിരുന്നു. അന്ന് അത് ദൈവിക ദർശനം ആയിരുന്നു എന്ന് അറിയില്ലായിരുന്നു

ഒരു പാരമ്പര്യ ഓർത്തഡോക്‌സ് കുടുംബാംഗമായ എസ്. ഫിലിപോസിന്റെ യും സിസി ഫിലോപോസിന്റെ യും മൂത്ത മകളായി സ്മിത ഫിലിപോസ് 1983, ജനുവരി 28 ന് കാർത്തികപള്ളിയിൽ ജനിച്ചെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം തന്റെ പിതാവ് പാലക്കാട്ടെ ഒരു KWA കോൺട്രാക്ടർ ആയതിനാൽ പാലക്കാട് ആണ്. മാതാവും പിതാവും സഹോദരനും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് സ്മിത വളർന്നത്. പഠനത്തിൽ മിടുക്കി ആയിരുന്നതുകൊണ്ട് തന്റെ പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം തനിക്കു ഒരു കാർഡിയോളജിസ്സ്റ്റ് ആകണമെന്ന് ആഗ്രഹം എങ്കിലും പിതാവിന്റെ ആഗ്രഹമായിരുന്ന അഭിഭാഷക ആകുക എന്ന സ്വപ്നത്തിലേക്ക് എൽഎൽബി പഠനത്തിനായി ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോയി.സ്‌കൂൾ പഠനകാലത്തു തന്നെ ഓർത്തഡോക്‌സ് പാര്യമ്പര്യത്തിൽ നിന്നാലും മദ്ധ്യസ്‌ഥമാരോട് ഉള്ള പ്രാർത്ഥനയും വിഗ്രഹങ്ങളോട് ഉള്ള പ്രാർത്ഥനയിൽ നിന്നും വിട്ട് നിന്നു. സ്‌കൂൾ അവധി സമയങ്ങളിൽ പോട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനു കൂടുന്ന പതിവുണ്ടായിരുന്നു. ചെറിയ പ്രായത്തിലും സ്മിത ചില ദർശനങ്ങൾ കാണുമായിരുന്നു. അന്ന് അത് ദൈവിക ദർശനം ആയിരുന്നു എന്ന് അറിയില്ലായിരുന്നു.

വിവാഹജീവിതത്തിലേയ്ക്ക്
എൽഎൽബി ക്ക് പഠിക്കുമ്പോൾ തന്നെ കോട്ടയം സ്വദേശിയായ ഓർത്തഡോക്‌സ് പശ്ചാത്തലത്തിൽ നിന്നുള്ള ബിനോ.കെ.കുര്യൻ- മായി 2003 ൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. സന്തോഷവും സമാധാനപരമായ ഒരു കുടുംബജീവിതം ദൈവം നൽകി. സ്മിതയുടെ മുന്നോട്ടുള്ള പഠനത്തിൽ ബിനോ പൂർണ്ണ പിന്തുണ നൽകി. എൽഎൽബി വിജയകരമായി പൂർത്തിയാക്കി, അഭിഭാഷകയായി ബഹു. കേരള ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങി. തുടർന്ന് വീണ്ടും പഠിക്കണം എന്ന ആഗ്രഹത്താൽ എംബിഎ യും പൂർത്തീകരിച്ചു. തുടർന്ന് സി.എസ് (കമ്പനി സെക്രട്ടറി) ന് ചേർന്ന് എക്സിക്യൂട്ടീവ് പൂർത്തീകരിച്ചു. ബിനോയും ഒരു എ ക്ലാസ് PWD, KWA കോൺട്രാക്ടർ ആയിരുന്നു. സ്മിതയുടെ ജോലിയോടുള്ള ബന്ധത്തിൽ എറണാകുളത്തേക്ക് താമസം മാറ്റി. ദൈവം ഇവർക്ക് രണ്ട് പെൺ കുഞ്ഞുങ്ങളെ ദാനമായി നൽകി. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആഞ്ചലീനെയും എഴാം ക്ലാസിൽ പഠിക്കുന്ന ഐലിൻ ബിനോയും.

ജീവിതത്തെ മാറ്റി മറിച്ച വീഴ്ച

സ്മിതയും ഭർത്താവും ഒരു പള്ളിയിൽ പോയി. അവിടെയുള്ള ഒരു സ്റ്റേജിൽ നിന്നും താൻ താഴേക്ക് ബിനോയുടെ കൈപിടിച്ച് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അധികം പൊക്കമുള്ള സ്റ്റേജ് അല്ലായിരുന്നുവെങ്കിലും ബിനോയുടെ കയ്യിലും നിൽക്കാതെ സ്മിത താഴേക്ക് വഴുതി വീണു. ആ സമയത്ത് മറ്റു പ്രയാസങ്ങൾ ഒന്നും ഉണ്ടായില്ല. എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാൽ അടുത്ത ദിവസം മുതൽ സ്മിതയുടെ ശരീരത്ത് ചെറിയ തോതിൽ വേദന ആരംഭിച്ചു. അന്നുവരെ വീട്ടിലെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും ജോലിയും എല്ലാം നോക്കി സ്വന്തമായ കാർ ഡ്രൈവ് ചെയ്തിരുന്ന് എല്ലായിടത്തും ഓടി നടന്നിരുന്ന സ്മിത (ബിനോ ജോലിയോടുള്ള ബന്ധത്തിൽ പാലക്കാട് ആയതിനാൽ ആഴ്ചയിൽ ഒരിക്കൽ മാത്രമെ വീട്ടിൽ വരുമായിരുന്നുള്ളു) 2016 ജനുവരി ആരംഭം മുതൽ അതിശക്തമായ വേദനയിൽ ഭാരപ്പെടാൻ തുടങ്ങി.

ചികിത്സയുടെ ലോകത്ത്
2016 മുതൽ ബെൽറ്റ്‌ ഇട്ടും, ആയുർവേദവും തുരുമ്മലും ഒക്കെയായി ജോലിക്ക്‌ വീണ്ടും പോയി തുടങ്ങിയാലും ശാരീരിക സ്ഥിതി വഷളായതിനാൽ 2017 മുതൽ രോഗസൗഖ്യത്തിനായുള്ള ഓട്ടപാച്ചിലിൽ ആയിരുന്നു. ലോകത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ നൽകുക എന്നത് ഭർത്താവ് ബിനോയുടെ ദൃഢനിശ്ചയമായിരുന്നു. പല ആശുപത്രികൾ പല ഡോക്ടേഴ്‌സ് പല സ്ഥലങ്ങൾ ബിനോ ഭാര്യയുമായി ചികിത്സക്കായി കയറി ഇറങ്ങാത്ത സ്ഥലങ്ങൾ ഇല്ല. ചവിട്ടി തിരുമലും, ആയുർവേദവും, അക്യുപങ്ച്ചറും ഫിസിയോതെറാപ്പി, അലോപതിയും എല്ലാം പരീക്ഷിച്ചു. പക്ഷെ ദിവസങ്ങൾ കഴിയും തോറും സ്ഥിതി വഷളാകുക ആയിരുന്നു ഫലം.
2017 ജനുവരി ഒരുദിവസം രാവിലെ ആയപ്പോഴേക്കും താൻ കട്ടിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു പക്ഷെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ.തൻറെ ശരീരത്തിൻറെ ചലനം നിലച്ചു. . ഓടി നടന്ന സ്മിത വീൽചെയറിൽ ആയി. സ്മിതയുടെ എൽ 3,എൽ 4,എൽ 5,എസ് 1 ഡിസ്‌ക് തകർന്നു. ഞെരമ്പുകൾ അമങ്ങി അങ്ങനെ നീളുന്ന പ്രശ്‌നങ്ങൾ. അറിയപ്പെടുന്ന ആശുപത്രികൾ, പ്രഗത്ഭരായ ഡോക്ടേഴ്‌സ് അവർ അവസാനം വിധിയെഴുതി, സർജറി ചെയ്താൽ ഒരു പക്ഷെ സൗഖ്യം കിട്ടുമെന്ന്. സർജറി ചെയ്യണമെന്ന് പറഞ്ഞ് ഡോക്ടറിൻറെ റൂമിൽ നിന്നും ഇറങ്ങുമ്പോൾവീൽചെയറിൽ ഇരുന്നുകൊണ്ട് ആശുപത്രിയിൽ ഇരിക്കുന്ന വചനോത്സവം എന്ന മാസികയിൽ എഴുതിയിരിക്കുന്ന മരുന്നോലേപനമോ ഔഷധമോ അല്ല ദൈവത്തിൻറെ വചനത്താൽ സൗഖ്യമാകും എന്നത്.തൻറെ ജീവിതത്തിൽ വിശ്വാസം വർദ്ധിച്ചു. സകല ചികിത്സാ പരീക്ഷണങ്ങളും നടത്തി അവസാനം 2020 ഏപ്രിൽ 15 ന് സർജറി നടത്തി. സൗഖ്യം പ്രതീക്ഷിച്ച് നടത്തിയ സർജറി കൂടുതൽ വഷളായി. സർജറിക്ക് ശേഷം സ്മിതയുടെ ഇടത്തെ വശം മരവിച്ചു പോയി. വലത്തെ കാൽ ഷെയ്ക്ക് ചെയ്യുന്നു. ബിപി കുറയുന്നു, ആഹാരം കഴിക്കാൻ കഴിയാത്ത അവസ്‌ഥ, ഹൃദയമിടുപ്പ് കൂടുന്നു വൈദ്യശാസ്ത്രം പരാജയമായി തീരുന്നു. ഇനി എന്ത് എന്ന ചോദ്യം ബാക്കിയാകുന്നു. ജീവിച്ച് കൊതി തീരും മുമ്പ് പ്രാണനെടുക്കല്ലേ എന്ന പ്രാർത്ഥനയുമായി സ്മിത നാലു ചുമരിനുള്ളിൽ ഒതുങ്ങുന്നു.

കിടക്കയിൽ നിന്നും ദൈവത്തിങ്കലേക്ക്
കിടക്കയിൽ നിന്നും സ്മിത തലകളെ ദൈവത്തിങ്കലേക്ക് ഉയർത്തി. 2017-ൽ താൻ കിടക്കയിൽ കിടക്കുമ്പോൾ ദൈവവചനം വായിക്കണം എന്ന ആഗ്രഹം തൻറെ മനസിൽ ഉണ്ടായി. തല പോലും നേരെ വെയ്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ കുട്ടികളുടെ ബൈബിൾ സ്മിത വായിക്കാൻ തുടങ്ങി. ഉല്പത്തി മുതൽ വെളിപ്പാട് വരെ വായിച്ചു. പിന്നെയും ദൈവവചനം വായിക്കണം എന്ന ആഗ്രഹം തനിക്ക് ഉണ്ടായി. അങ്ങനെ ബൈബിൾ വീണ്ടും വായിച്ചു. ആരെല്ലാം കൈവിട്ടാലും കൈവിടാത്ത ഒരുവ ൻ ഉയരത്തിൽ ഉണ്ട് എന്ന് അവർ കുടുംബമായി വിശ്വസിച്ചു. തൻറെ വിശ്വാസം പിന്നെയും വർദ്ധിച്ചു. 2017 ൽ താൻ കിടക്കുമ്പോൾ ചെവിയിൽ ഒരു ദൈവശബ്ദം കേട്ടു. ദൈവത്തിൻറെ കുഞ്ഞാടുകൾ നമ്മൾ ദൈവത്തിൻറെ കുഞ്ഞാടുകൾ. അതൊരു പാട്ടായി മാറി. ഒന്നല്ല ഏകദേശം 12 പാട്ടോളം ദൈവം സ്മിതക്ക് ട്യൂൺ സഹിതം കൊടുത്തു. ഒരു രാത്രി ദൈവം സംസാരിച്ചു. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട്. ഇത് ബൈബിളിൽ എവിടെ ആണെന്ന് അറിയാതെ ദൈവത്തോട് ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് യെശ 41:10 ഒരു ദിവസം തന്റെ പ്രാർത്ഥനയിൽ ഒരു ടിവി സ്‌ക്രീനിൽ എന്ന പോലെ തൻറെ പാപങ്ങളെ ദൈവം കാണിച്ചു തന്നു. താൻ അത് ഏറ്റു പറഞ്ഞ് അപേക്ഷിച്ചു. പിന്നത്തേതിൽ വചനം പഠിച്ചപ്പോൾ സ്‌നാനം ശരിയാണ് എന്ന് മനസ്സിലാക്കിയ സ്മിതയും കുടുംബവും- 4 പേർ 2017 ഡിസംബർ 9 ന് സ്‌നാനപ്പെട്ടു. സ്മിതയെ ബിനോ താങ്ങി എടുത്തുകൊണ്ട് പോയിട്ടാണ് സ്‌നാനപ്പെടുത്തിയത്. 2017 ൽ വേദനയോടെ കിടക്കയിൽ കിടക്കുന്ന സമയത്ത് ദൈവവുമായി താൻ സംസാരിച്ച് ഇനിയും ഞാൻ എഴഴുന്നേൽക്കുകയാണെ ഒരു നല്ല \’വക്കീൽ\’ എന്ന പേരിൽ അല്ല \’യേശു അപ്പച്ചന്റെ കുഞ്ഞ് എന്ന പേരിൽ അറിയപ്പെടണം\’ എന്നും കർത്താവിന്റെ സ്നേഹം തന്റെ സാക്ഷ്യം ഓരോ വീടുകളിലും പറയണം എന്ന് ആഗ്രഹിച്ചു . Pr.P.G.Varghese നെ ഫോൺ വിളിച്ച് അ്‌ദ്ദേഹം ഫോണിൽ കൂടെ പ്രാർത്ഥിക്കുകയും തനിക്ക് ചില പുസ്തകം അയച്ചുതരികയും ചെയ്തു അതേ പോലെ പ്രൊഫ M. Y. യോഹന്നാൻന്റെയും ചില പുസ്‌തകങ്ങൾ വായിച്ചു.അത് തൻറെ വിശ്വാസം വർദ്ധിപ്പിച്ചു.ഈ സമയം കിടക്കയിൽ കിടന്നുകൊണ്ട് \’Power Vision TV, Harvest T V എന്നീ ചാനലിലെ Program കൾ താൻ കേൾക്കുന്നുണ്ടായിരുന്നു. . സർജറിക്കു ശേഷം പവർ വിഷൻ ടി. വി കാണുന്നത് മുമ്പേ കണ്ട ഒരു ദർശനം പോലെ, സ്മിതയും കുടുംബവും ഒരു കപ്പൽ യാത്ര ചെയ്യുന്നു, ആ കപ്പൽ തകർന്ന് തങ്ങൾ ഒരു ദീപിൽ എത്തപ്പെടുന്നു, ആ ദീപിൽ ഒരുപറ്റം ശുഭവസ്ത്ര ധാരികളായ ഒരുകൂട്ടം ആൾക്കാർ കർത്താവിനെ ആരാധിക്കുന്നു.ദർശനം കണ്ടതിന്റെ പിറ്റേ ദിവസം power വിഷനിൽ വീട്ടിൽ ലെ സഭായോഗം കാണുന്നത്.അതിനു ശേഷം പവർ വിഷൻ പ്രയർ സെല്ലിൽ വിളിച്ചു അന്ന് Pr. Raju Poovakala തനിക്ക് വേണ്ടി പ്രാത്ഥിച്ചു.മാത്രമല്ല Pr. K.C. Samuel നെ തന്റെ വീട്ടിൽ വിട്ട്, അദ്ദേഹം വീട്ടിൽ വന്ന് പ്രാർത്ഥിക്കുകയും ചെയ്തു. സർജറിക്കു ശേഷം, വീട്ടിലെ സഭായോഗത്തിൽ പങ്കെടുക്കുമ്പോൾ Smitha യുടെ വലിയ ആഗ്രഹമായിരുന്നു അഭിഷക്തൻമാർ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം എന്നത്.എന്നാൽ ആ ആഗ്രഹവും താൻ കണ്ട ദർശനവും യഥാർത്ഥമായത് ഒരു ദിവസം Power Vision Sutdio ൽ ചെന്ന് അഭിഷക്തൻമാർ എല്ലാവരും തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, താൻ ദർശനം കണ്ടപോലെ വെള്ള വസ്ത്രധാരികളായ ഒരു കൂട്ടം ആൾക്കാർ സ്റ്റുഡിയോയിൽ ദൈവത്തെ പാടി ആരാധിക്കുന്നത് തന്റെ നഗ്ന നേത്രങ്ങൾ കൊണ്ട് കണ്ടു . അന്നു മുതൽ തൻറെ ശരീരത്തിൽ സൗഖ്യം വ്യാപരിക്കാൻ തുടങ്ങി. വീട്ടിലെ സഭായോഗത്തിലെ 36-ാം ആഴ്ചയിൽ സങ്കീർത്തന ശുശ്രൂഷയിൽ താൻ ബൈബിൾ കൈയ്യിൽ പിടിച്ച് എഴുന്നേറ്റ് നിന്നു. വർഷങ്ങൾക്കു ശേഷം ഒരു ഗ്ലാസ്‌ വെള്ളം പോലും പിടിക്കാൻ സാധിക്കാത്ത സ്മിതയുടെ കൈയ്യിൽ ആദ്യമായി ബൈബിൾ പിടിച്ചു എഴുന്നേറ്റു നിൽക്കാനും സാധിച്ചു. പിന്നെ ക്രമേണ സൗഖ്യത്തിൻറെ ദിനരാത്രങ്ങൾ ചെറിയ ശബ്ദം പോലും കേൾക്കാൻ ബുദ്ധിമുട്ട് ആയിരുന്ന Smitha ഒരു ദിവസം Bino യും ഒത്ത് 2020 ഡിസംബറിൽ Pr. Prince ന്റെ റാന്നിയിലെ ചർച്ചിൽ ഒരു പ്രാർത്ഥനയ്ക്ക് കൂടുമ്പോൾ അപ്രതീക്ഷിതമായി സ്പീക്കറിൻറെ തൊട്ടടുത്തായിരുന്നു ഇരിപ്പിടം. അന്ന് ആ വിഷയത്തിൽ സൗഖ്യം ലഭിച്ചു. ആഹാരം എല്ലാം കഴിക്കാൻ സാധിക്കാത്ത Smitha യുടെ 35 kg ഭാരം നഷ്ടപ്പെട്ട് സ്മിത 2021 ഡിസംബർ നടന്ന ഒരു ഉപവാസ പ്രാർത്ഥനയിൽ Prince Paster ൻറെ റാന്നിയിലെ ചർച്ചിൽ പ്രാർത്ഥന കഴിഞ്ഞ് പ്രാർത്ഥിച്ച് ആഹാരവും കൊടുത്തു അന്നുമുതൽ തനിക്ക് എല്ലാ ആഹാരവും കഴിക്കാം. ഒരാളെ നോക്കി സംസാരിച്ചാൽ തലകറങ്ങിയിരുന്ന സ്മിത ഇന്ന് നൂറുകണക്കിന് ആൾക്കാരുടെ മുൻപിൽ തന്റെ സാക്ഷ്യം പറയുന്നു.ഇതിനിടയിൽ സ്മിതക്ക് രണ്ടു പ്രാവശ്യം കോവിഡ് വന്നു വിടുതൽ നേടി.
2021 നവംബർ ദൈവം പൂർണ്ണ സൗഖ്യം നൽകി. വർഷങ്ങളായി ശരീരം ചരിഞ്ഞു ഇരുന്നത് നേരെയായി, പനിക്കുള്ള മരുന്ന് പോലും അലർജി ആയ സ്മിതയുടെ നടുവിനെ കർത്താവ് താൻ പോലും അറിയാതെ നേരെയാക്കി കൊടുത്തു ഇന്ന് സ്വയം ഡ്രൈവ് ചെയ്ത് ജോലിക്കു പോകുന്നു. ദൈവത്തെ ഉയർത്താനും സാധിക്കുന്നു.

ബിനോ എന്ന നല്ല പാതി
സുഖത്തിൽ മാത്രമല്ല ദു:ഖത്തിലും കൂടെ നിന്ന ഭർത്താവ് ബിനോയുടെ പരിചരണം സ്മിതയെ ആശ്വിപ്പിച്ചു. തൻറെ ജോലിയും ബിസിനസും ഉപേക്ഷിച്ച് ഭാര്യയുടെ പരിചരണത്തിനായി താൻ സ്വയം അർപ്പിച്ചു. സ്വന്തക്കാരും ബന്ധുക്കാരും സ്മിതക്കു വന്ന അസുഖത്തെക്കുറിച്ച് അടക്കം പറയുമ്പോൽ മുഖം ചുളുക്കാതെ ബിനോയും കുഞ്ഞുങ്ങളും കൂടെ നിന്ന് പരിചരിച്ചു.കോട്ടയത്തെ ബിനോയുടെ വീടിന്റെ അയൽക്കാർ തന്റെ വീടിന്റെമുൻപിൽ തൂക്കിയിട്ടിരുന്ന അഡ്വ :സ്മിത ഫിലിപ്പോസ് എന്ന ബോർഡ്‌ എടുത്തു മാറ്റ്, ഇനി അതിന്റെ ആവശ്യം ഇല്ല ഇനി സ്മിത നടക്കത്തില്ല എന്ന് ലോകം വിധി എഴുതി , തന്നെ സർജറി ചെയ്ത ഡോക്ടർ പറഞ്ഞു ജീവിത അവസാനം വരെ വേദന കാണും അത് മാനസികമായി അംഗീകരിക്കണം എന്ന് ഉപദേശിച്ചു. എന്നാൽ ദൈവം രേഖയെ തിരിച്ചെയുതി. സ്മിതയുടെ വാക്കുകളിൽ എൻറെ ബിനോച്ചായൻ എന്നെ പൊന്നുപോലെ നോക്കി.
ദൈവത്തിൻറെ സാക്ഷിയായി
കഷ്ടതയിൽ ആയത് എനിക്ക് ഗുണമായി എന്ന് പറയാൻ സ്മിതക്ക് മടിയില്ല. എവിടെയും കർത്താവിനെ ഉയർത്താനും കിട്ടുന്ന അവസരങ്ങൾ എല്ലാം ദൈവത്തെ സാക്ഷീകരിക്കാനുമാണ് ഇവർ കുടുംബമായി ആഗ്രഹിക്കുന്നത് ഡിസംബർ 11,2020 ൽ മക്കൾക്ക്‌ സമ്മാനം വാങ്ങാൻ വേണ്ടി പവർ വിഷൻ സ്റ്റുഡിയോ പോയ സ്മിതയും കുടുബവും പ്രിൻസ് പാസ്റ്റർ ആവശ്യപ്രകാരം പവർ വിഷനിലും നിൽ തന്റെ സാക്ഷ്യം പറയുകയും താൻ എഴുതിയ ഒരു പാട്ട് കുടുംബമായി പാടാൻ സാധിച്ചു. ഓരോ വീട്ടിലും പോയി തന്റെ സാക്ഷ്യം പറയണമെന്ന് ആഗ്രഹത്തിന്റെ നിവിർത്തികരണം കൂടിയായിരുന്നു. ആസാദി ടിവിയിലും മറ്റുസഭകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ലഭിക്കുന്ന അവസരങ്ങൾ എല്ലാം ഇവർ കർത്താവിനെ കുടുംബമായി സാക്ഷീകരിക്കുന്നു. Exodus ചർച്ചിൽ നടന്ന ഒരു ഉപവാസ പ്രാത്ഥനയിൽ ഡോ. റീജൂ തരകന്റെ ശ്രുശൂഷയിൽ പരിശുത്മാ അഭിഷേകത്താൽ നിറയ്ക്കപ്പെട്ട സ്മിത കുടുംബമായി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി, പാസ്റ്റർ . പ്രിൻസ് തോമസിൻറെ സഭയിലെ അംഗങ്ങളാണ് . എന്നാൽ സൗകര്യയാർത്ഥം ഇപ്പോൾ എറണാകുളത്തുള്ള പാസ്റ്റർ എബി ശ്രുശൂഷിക്കുന്ന Exodus ചർച്ചിലെ ആരാധനയിൽ പങ്കെടുക്കുന്നു. ഇഡലി കഴിക്കാൻ തനിക്ക് ആഗ്രഹം തോന്നിയപ്പോൾ ഇഡലി മാവ് വിൽക്കാൻ വേണ്ടി വീടിനു മുന്നിൽ വന്ന അമ്മച്ചിയും, പച്ച ചീര കഴിക്കാൻ ആഗ്രഹിച്ചപ്പോൾ തൻറെ വീട്ടിലെ ചെടിച്ചട്ടിയിൽ താൻ നടാതെ വെച്ച ചീര വളർത്തിയ ദൈവത്തിൻറെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. തങ്ങളുടെ സാക്ഷ്യം അനേകങ്ങളുടെ ഇടയിൽ അറിയിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബിനോ-സ്മിത കുടുംബത്തെ ഓർത്ത് നമുക്കും പ്രാർത്ഥിക്കാം.

-കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജാ

Leave A Reply

Your email address will not be published.