Ultimate magazine theme for WordPress.

മുൻ അണ്ടർ 19 ഹാൻഡ് വോൾ, ക്രിക്കറ്റ്‌ ദേശീയ താരം സിസ്റ്റര്‍ ജെറിന്‍ റിജോ, മുംബൈയുടെ ജീവിതാനുഭവം

ജെറിന്‍ ഹാന്‍ ബോളിലും ക്രിക്കറ്റിലും അണ്ടര്‍ 19-ല്‍ നാഷണല്‍ ലെവലില്‍ പ്ലെയര്‍ ആയി സെലക്ഷന്‍ കിട്ടി

പുല്ലാട്   സ്വദേശികളായ മുംബെയില്‍ സ്ഥിരതാമസമാക്കിയ ഏബ്രഹാം ചാക്കോാ, റെയിച്ചല്‍ ഏബ്രഹാം   എന്നിവരുടെ രണ്ട് പെണ്‍മക്കളില്‍ ഇളയമകളായി 1990-ല്‍ ജെറിന്‍ ജനിച്ചു. നല്ല ആത്മീയ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ത്തപ്പെട്ടതിനാല്‍ സണ്‍ഡേസ്കുള്‍, പിവൈപിഎ-യും സഭയുടെ എല്ലാ ആത്മീയകാര്യങ്ങളിലും  ജീനാ സജീവമായിരുന്നു. അതുപോലെ പഠനത്തിലും കായികയിനങ്ങളിലും തന്‍റേതായ ഇടം കണ്ടെത്തിയിരുന്നു. സ്കൂള്‍ പഠനത്തിനു ശേഷം ബിര്‍ളാ കോളേജില്‍ +2 പഠനത്തിനു പോയി. ഇന്ത്യക്കുവേണ്ടി പലയിടങ്ങളിലും കളിച്ചു. തന്‍റെ പിതാവ് വിദേശത്തു ജോലിയായതിനാല്‍ പിതാവിനെ എയർപോർട്ടിൽ കൊണ്ടുവിടുമ്പാള്‍ എയർപോർട്ടിൽ ജോലി തന്‍റെ മോഹമായി. അന്നുമുതല്‍ ഇന്ത്യന്‍ ഏര്‍ലൈന്‍സ് ജോലി ആഗ്രഹിച്ചു. അതിനായി പരിശ്രമിച്ചു. തന്‍റെ കോളേജ് പഠനം അവസാനിച്ചമ്പാള്‍തന്നെ 18-ാമത്തെ വയസ്സില്‍ ഇന്ത്യന്‍ എയർലൈൻസിൽ സ്ഫോട്സ് കോട്ടയില്‍ ജോലിനേടി. ആ ജോലിക്കായി തയാറായി നില്ക്കുമ്പോള്‍ ഒരു ദൈവദാസനില്‍കൂടെയുള്ള ദൈവീക ആലോചനപ്രകാരം പൂര്‍ണ്ണസമയ സുവിശേഷവേലക്കായി ജെറിന്‍ സമർപ്പിച്ച് . മണക്കാല എഫ്.റ്റി.എസ്-ല്‍ ബിറ്റിഎച്ച്-ന് ചേര്‍ന്നു. 2012-ല്‍ പഠനം പൂര്‍ത്തികരിച്ചു. ശേഷം ഒരു വര്‍ഷം ഗ്രേറ്റ്ഡേ മിനിസ്ട്രീസുമായി ചേര്‍ന്ന് പ്രവര്ത്തിച്ചു. 2013 ഒക്ടോബര്‍ കോഴഞ്ചേരി യില്‍നിന്ന് ഹൈദബാദില്‍ സ്ഥിരതാമസമാക്കിയ പാസ്റ്റര്‍ ഏബ്രഹാം മാത്യുവിന്‍റെയും വത്സമ്മ ഏബ്രഹാമിന്‍റെയും മൂന്നു മക്കളില്‍ മൂത്തമകന്‍ പാസ്റ്റര്‍ റിജോ ഏബ്രഹാം മാത്യുവുമായി വിവാഹം. ദൈവം ഇവര്‍ക്ക് 3 മക്കളെ ദാനമായി നല്‍കി. ജോസിയ, റിജോ, ജോനാഥാന്‍ റിജോ, എഞ്ചലിന റിജോ. വിവാഹശേഷം കല്‍ക്കട്ടയില്‍   ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡുമായി ബെന്ധപ്പെട്ടും 2016 മുതല്‍ ബേംബെയിലും പ്രവര്‍ത്തിച്ചു. അമര്‍നാഥ് എന്ന സ്ഥലത്ത് മറാട്ടികളുടെ ഇടയില്‍ പാസ്റ്റര്‍ തോമസണുമായി ചേര്‍ന്ന് പുതിയ ഒരു പ്രവര്‍ത്തനം തുടങ്ങി. അതേസമയം 8 മാസം ഗര്‍ഭിണിയായിരുന്ന ജെറിന്‍റെ വയറ്റില്‍ വച്ചുതന്നെ ഒരു പെണ്‍കുഞ്ഞ് മരിച്ചു. ഈ സംഭവം മാനസികമായി തളര്‍ത്തയ ജെറിനെ ദൈവം ശക്തികരിച്ച് 2018-ല്‍ മദ്ധ്യപ്രദേശില്‍ ഐ.ഇ.റ്റി-യുടെ കോ-ഓഡിനേറ്ററായി പാസ്റ്റര്‍ റിജോ പ്രവര്‍ത്തിച്ചു. 2021 ഏപ്രില്‍ ജെറിന്‍4-മത് 8 മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് കോവിഡ് 2-ാം തരംഗം ദേശത്ത് എല്ലായിടത്തും ഭീതിപരത്തുമ്പോള്‍ ജെറിക്ക് കുടുംബമായി പനിയും ചുമയും ഉണ്ടായി. കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് സുഖമായി. എന്നാല്‍ പാസ്റ്റര്‍ റിജോ ശാരീരികമായി അസ്വസ്ഥനായിരുന്നു. 2021 ഏപ്രില്‍ 20ന് അതിരാവിലെ റിജോയുടെ ഹാര്‍ട്ടിന്‍റെ  പ്രവര്‍ത്തനം കുറഞ്ഞു ഉടനെ ആമ്പുലന്‍സില്‍ 41/2 മണികൂറുകള്‍ ദൂരമുള്ള ഭോപ്പാലില്‍ എത്തിച്ചുു അവിടെയൊന്നും ബഡ് ഹോസ്പിറ്റല്‍ കിട്ടാനില്ല. അവസാനം പീപ്പിള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. ഏപ്രില്‍ 20ന് വൈകിട്ട ജറിന്‍ റിജോയുമായി ഫോണില്‍ സംസാരിച്ചു. ആസമയം വളരെ ശാരീരികക്ഷണത്തിലായിഏപ്രില്‍ 21ന് രാവിലെ തന്‍റെ 36-മത്തെ വയസ്സില്‍ താന്‍ പ്രിയം വച്ച കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഈസമയം പുറത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജെറിനോട് ദൈവാത്മാവ് ശക്തമായി സംസാരിച്ചു. ഇതു തന്നെ ശക്തികരിച്ചു. കോവിഡ് പ്രോട്ടോക്കോളിന്‍റെ മദ്ധ്യത്തിലും നല്ല ഒരു ശവസംസ്കാരം പാസ്റ്റര്‍ റജോയിക്ക്കിട്ടി. ശേഷം ബേംബെയിലേക്ക് കടന്നുവന്ന് തന്‍റെ മാതാപിതാക്കളോടോപ്പം ആയിരിക്കുന്ന ജറിന് 2021 മെയ് 13-ന് 8-ാം മാസം വയറ്റില്‍വച്ച് പെണ്‍കുഞ്ഞ് മരിച്ചപ്പോള്‍ തനിക്ക് ദൈവം നല്‍കിയ വാഗ്ദത്വം നഷ്ടപ്പെട്ടതിനെ തിരിച്ചുതരും എന്ന് പറഞ്ഞതുപോലെ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു ഇന്ന് ജെറിന്‍ എം.ഡി-വിന് പഠിക്കുന്നിനോടോപ്പം കര്‍ത്താവിന്‍റെ വേലയിലായി അനേക ഇടങ്ങളില്‍ പ്രയോജനപ്പെടുന്നു. 8 ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന നല്ല ഒരു പരിഭാഷകനും, വര്‍ഷിപ്പ് ലീഡറും, കൗണ്‍സിലറും, പ്രസംഗകനും, പ്രവാചകനും, സുവിശേഷദാഹിയുമായിരുന്ന പാസ്റ്റര്‍ റിജോയുടെ ദര്‍ശനം ഉള്‍ക്കാണ്ട്  പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ജേറിനെയും 3 പിച്ചുകുഞ്ഞുങ്ങളെയും നമുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. \"\"\"\"

Leave A Reply

Your email address will not be published.