Ultimate magazine theme for WordPress.

*ഐ പി സി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 17 നാളെ മുതൽ*

 

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 20-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 മുതൽ 20 വരെ നടക്കും. കർണാടക സ്റ്റേറ്റ് ഐ പി സി പ്രസിഡൻ്റും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ കെ.കെ. മാത്യൂ നിലമ്പൂർ , ബിമോനച്ചൻ കായംകുളം , ഡോ. എബി പീറ്റർ കോട്ടയം
എന്നിവർ പ്രസംഗിക്കും. ക്രിസ്‌തീയ ഗായകൻ ബ്രദർ. റ്റിബിൻ തങ്കച്ചനൊടൊപ്പം ഡിസ്ട്രിക്റ്റ് പി വൈ പി എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 18ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 19 ന് രാവിലെ 10 മുതൽ 1 വരെ യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം നടക്കും .ഡോ. എബി പീറ്റർ കോട്ടയം പ്രസംഗിക്കും.
ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനവും നടക്കും . സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ സജി ചക്കുംചിറ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാബു ജോൺ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Sharjah city AG

Comments are closed.