Ultimate magazine theme for WordPress.

ക്രിസ്തുനാമം മായിച്ചു; ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്ന് അരിസോണയിലെ ക്രൈസ്തവർ

ടെക്സാസ് : കൊല്ലപ്പെട്ട കൺസർവേറ്റീവ് നേതാവ് ചാർലി കിർക്കിന്റെ പ്രതിമയ്ക്ക് നേരെയും ക്രിസ്തുവിന്റെ നാമമെഴുതിയ സ്മാരകത്തിന് നേരെയും നടന്ന സാമൂഹിക വിരുദ്ധരുടെ അക്രമത്തിനെതിരെ ശക്തമായ നിയമനടപടികളും പ്രതിഷേധങ്ങളും ഉയർന്നു വന്നിരിക്കുകയാണ്.

പ്രതിമയിൽ ചുവന്ന പെയിന്റൊഴിക്കുകയും സ്മാരകത്തിലെ യേശുക്രിസ്തുവിന്റെ നാമം വെട്ടിമാറ്റി വികൃതമാക്കുകയും ചെയ്ത നടപടി പിശാചു ബാധിതമാണെന്ന് ചൂണ്ടിക്കാട്ടിയ സഭാ നേതൃത്വം, ലോകം ക്രിസ്തുവിനെ വെറുത്തതുപോലെ തന്നെയും വെറുക്കുന്നുവെന്ന ബൈബിൾ വചനം ഓർമ്മിപ്പിച്ചു.

ദൈവം പരിഹസിക്കപ്പെടാൻ ഇടയാകില്ലെന്നും ക്രിസ്തുവിനായുള്ള നിലപാടുകളിൽ നിന്നും പിന്നോട്ടില്ലെന്നും കിർക്കിന്റെ ഭാര്യ വ്യക്തമാക്കിയപ്പോൾ, ക്ഷമയും ദൈവസ്നേഹവുമാണ് അക്രമത്തിനുള്ള മറുപടിയെന്ന് ഓർമ്മിപ്പിച്ച കുടുംബം പ്രാർത്ഥനയോടെ നീതിക്കായി ഉറച്ചുനിൽക്കുന്നു.

Sharjah city AG

Comments are closed.