ബാംഗ്ലൂർ: ഗിൽഗാൽ ക്രിസ്ത്യൻ അസ്ലംബ്ലിയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും മാർച്ച് 3, 4, 5 തിയതികളിൽ ബാംഗ്ലൂർ ആർ.ടി നഗർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ ഹാളിൽ വച്ച് നടക്കും. രാവിലെ 10.30 മുതൽ 01.00 വരെയും വൈകിട്ട് 06.30 മുതൽ 08.30 വരെയും യോഗങ്ങൾ ഉണ്ടായിരിക്കും .
അനുഗ്രഹീത ദൈവവചന പ്രഭാഷകൻ പാസ്റ്റർ സുനി ഐക്കാട് ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. സംഗീതാരാധന, ദൈവവചന സന്ദേശം, വിടുതൽ ശുശ്രൂഷ, വ്യക്തിപരമായ പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റർ എം. അലക്സാണ്ടർ, പാസ്റ്റർ ഫിന്നി വർഗ്ഗീസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post