Ultimate magazine theme for WordPress.

ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 21, 22 തീയതികളിൽ

 

 

ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 21, 22 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ ലിറ്റിൽ ഫ്ലോക്ക് പെന്തെക്കോസ്ത് ചർച്ചിൽ (49-Blake Ave, Lynbrook, NY 11563) വെച്ച് നടക്കും.

പാസ്റ്റർ ജെയിംസ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം മുഖ്യസന്ദേശം നൽകും. ലിറ്റിൽ ഫ്ലോക്ക് പെന്തെക്കോസ്ത് ചർച്ച് ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി മുൻസിപ്പൽ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ, പാസ്റ്റർ സാമുവൽ അലക്സാണ്ടർ, പാസ്റ്റർ ഷാജി ഡാനിയേൽ, ബ്രദർ സജി തട്ടയിൽ, ബ്രദർ മോനു മാത്യു എന്നിവർ കൺവൻഷന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.