Ultimate magazine theme for WordPress.

അമേരിക്കൻ മിഷനറി കെവിൻ റൈഡ്ഔട്ടുമായി ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും

വാഷിംഗ്‌ടൺ : തീവ്രവാദികളുടെ തടവിലാക്കപ്പെട്ട ശേഷം മോചിതനായ അമേരിക്കൻ മിഷനറി പൈലറ്റ് കെവിൻ റൈഡ്ഔട്ടും ഭാര്യ ക്രിസ്റ്റയും വൈറ്റ് ഹൗസിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കെവിൻ തിരികെ അമേരിക്കയിലേക്ക് തിരിക്കുന്ന സന്തോഷം ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്.

തന്റെ രണ്ടാം പ്രസിഡന്റ് ഭരണകാലത്ത് മോചിപ്പിക്കപ്പെടുന്ന 110-ാമത് അമേരിക്കൻ തടവുകാരനാണ് കെവിൻ എന്ന് ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാട്ടി. കെവിനെയും ഭാര്യയെയും വൈറ്റ് ഹൗസിലേക്ക് നേരിട്ട് സ്വീകരിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

നൈജറിൽ വെച്ച് ഐസിസ് തീവ്രവാദികൾ തട്ടിയെടുത്ത് പത്ത് മാസത്തോളം മാലിയിൽ തടങ്കലിൽ പാർപ്പിച്ചിരുന്ന കെവിനെ നയതന്ത്ര തലത്തിലുള്ള ഇടപെടലുകളിലൂടെയാണ് മോചിപ്പിച്ചത്. മോചനത്തിന് ശേഷം മാതൃരാജ്യത്തേക്ക് മടങ്ങുന്ന അദ്ദേഹത്തിന് ഭരണകൂടം വലിയ സ്വീകരണമാണ് ഒരുക്കുന്നത്.

Sharjah city AG

Comments are closed.