Ultimate magazine theme for WordPress.

പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്ന് ജനസംഖ്യാനുപാതികമായി ”യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ്” പരീക്ഷാ പരിശീലന ത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 19 സ്ഥാപനങ്ങൾ മുഖാന്തിരമാണ് കോച്ചിംഗ് സംഘടിപ്പിക്കുന്നത്.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേട്ടിയിട്ടുളളതുമായ വിദ്യാർഥികൾക്കാണ് അർഹത. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും, കുടുംബ വാർഷിക വരുമാനത്തിന്റെയും, മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് തെരഞ്ഞെടുപ്പ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എ.പി.എൽ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും പരിഗണിക്കും. . വിദ്യാർഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്ററിന് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. കൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം. പരിശീലന സ്ഥാപനത്തിന്റെ മേൽവിലാസവും, കോ-ഓർഡിനേറ്റർമാരുടെ ഫോൺ നമ്പറും വകുപ്പ് വെബ് സൈറ്റിൽ ലഭിക്കും.www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളിലും അപേക്ഷ ഫോം ലഭിക്കും.

Leave A Reply

Your email address will not be published.