തുല്യ വേതനം; ചരിത്ര പ്രഖ്യാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും
ന്യൂസിലൻഡ്:പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം നാലകനൊരുങ്ങി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്.എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും.