Ultimate magazine theme for WordPress.

ഏഷ്യന്‍ ഗെയിംസ്; ചരിത്രം കുറിച്ച് മാണിക ബത്ര; ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിംഗിൾസ് താരം

ഹാങ്ഷൗ:ഏഷ്യന്‍ ഗെയിംസ് വനിതാ ടേബിള്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ ടെന്നീസ് താരം മണിക ബത്ര. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌ലന്‍ഡിലെ സുദാസിനി സാവേറ്റാബട്ടിനെ 4-2ന് (11-7, 6-11, 12-10, 11-13, 12-10, 11-6) തോല്‍പ്പിച്ചാണ് മണിക ഈ നേട്ടം കൈവരിച്ചത്.

ആവേശകരമായ ആദ്യത്തെ നാല് സെറ്റുകള്‍ 2-2 എന്ന സ്‌കോറിന് ഇരുവരും നേടി. എന്നാല്‍ അടുത്ത രണ്ട് സെറ്റിലും സുദാസിനിയെ കരുത്തോടെ നേരിട്ട് മണിക വിജയം കരസ്ഥമാക്കുകയായിരുന്നു. ഇതോട് കൂടി ടേബിള്‍ ടെന്നീസില്‍ ഏഷ്യന്‍ ഗെയിംസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിംഗിള്‍സ് താരമായി മണിക ബത്ര മാറി. മനുഷ്-മാനവ സിംഗപ്പൂരിന്റെ യീ എന്‍ കോന്‍ പാങ്-ഐസക് ക്വെക് യോങ് എന്നിവരെ 3-2ന് തോല്‍പ്പിച്ച് അടുത്ത മത്സരത്തിന് യോഗ്യത നേടി.

Sharjah city AG

Comments are closed.