Ultimate magazine theme for WordPress.

\’ഭീകരവാദത്തിന് ധനസഹായം നൽകി\’ കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർക്കെതിരെ ക്രിമിനൽ കേസ്

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് അഞ്ച് പാഠപുസ്തകങ്ങൾ ഫിലിപ്പിനോ ഭാഷാ കമ്മീഷൻ നിരോധിച്ചതിന് പിന്നാലെയാണ് കേസ്

മനില: ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതിനും ഫിലിപ്പീൻസിലെ തീവ്രവാദ വിരുദ്ധ നിയമം ലംഘിച്ചതിനും നിരവധി കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർക്കെതിരെ ക്രിമിനൽ കേസ്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസിനും (സിപിപി) അതിന്റെ സായുധ വിഭാഗമായ ന്യൂ പീപ്പിൾസ് ആർമിക്കും (എൻപിഎ) ധനസഹായം നൽകിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 15 ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് മിൻഡനാവോയിലെ ഇലിഗാൻ സിറ്റിയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് അഞ്ച് പാഠപുസ്തകങ്ങൾ ഫിലിപ്പിനോ ഭാഷാ കമ്മീഷൻ നിരോധിച്ചതിന് പിന്നാലെയാണ് ,ഭീകരവാദ വിരുദ്ധ നിയമം ഭീകരവാദ ധനസഹായം ,സംഭാവനകൾ പോലുള്ള സാമ്പത്തിക സഹായം നൽകി എന്ന ആരോപണത്തിന്മേൽ ,കന്യാസ്ത്രീകൾക്ക് എതിരെ കുറ്റം ആരോപിക്കപ്പെട്ടത്. നീതിന്യായ വകുപ്പിനോട് കോടതിക്ക് യോജിപ്പുണ്ടെങ്കിൽ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാമെന്ന് ക്ലാവാനോ പറഞ്ഞു. \”ഭീകരതയ്ക്ക് ധനസഹായം നൽകുന്നതാണ് കുറ്റം, കുറ്റം ജാമ്യമില്ലാ കുറ്റമാണെന്ന് നിയമം നൽകുന്നു, വിചാരണ നടക്കുമ്പോൾ കുറ്റവാളികൾ ജയിലിൽ പോകും അതാണ് നിയമം പറയുന്നത്,\” ക്ലാവാനോ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.